തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ച് അപകടം. വെഞ്ഞാറമൂട് പള്ളിക്കലിൽ എത്തിയപ്പോഴാണ് കമാൻഡോ വാഹനത്തിന് പിന്നിൽ പോലീസ് ജീപ്പിടിച്ചത്. കടക്കൽ കോട്ടപ്പുറത്തെ പരിപാടി കഴിഞ്ഞതിന് മുഖ്യമന്ത്രി തിരിച്ചു വരുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്നിൽ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാൽ അപകടത്തിൽ ആർക്കും പരിക്കില്ല. അപ്പോൾ തന്നെ യാത്ര തുടരുകയും ചെയ്തു.
