ജക്കാർത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ചാമ്പ്യനായി മലയാളി താരം കിരൺ ജോർജ്. ജപ്പാന്റെ കു തകഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചുകൊണ്ടായിരുന്നു കിരണിന്റെ മിന്നും വിജയം. കഴിഞ്ഞ വര്‍ഷം പ്രിയാന്‍ഷു റാവത്തിനെ പരാജയപ്പെടുത്തി കിരണ്‍ ആദ്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ലോക ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടമണിയുന്നത്.
ഇന്തോനേഷ്യൻ മാസ്‌റ്റേഴ്‌സിൽ മുത്തമിടുന്ന ആദ്യ ഇന്ത്യൻ താരമാണ് കിരൺ. കഴിഞ്ഞ വർഷം ഒഡീഷ ഓപ്പണിൽ കന്നി കിരീടം നേടിയ 23കാരനായ കിരൺ 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19, 22-20 എന്ന സ്‌കോറിനാണ് ജപ്പാൻ താരത്തെ പരാജയപ്പെടുത്തിയത്
