Headlines

ആകാശത്ത് നിന്ന് 500 കിലോ ഭാരമുള്ള ലോഹചക്രം ഗ്രാമത്തിൽ വീണു

നെയ്റോബി: കെനിയയിലെ മകുവേനി കൗണ്ടിയിലെ മുകുകു ഗ്രാമത്തിൽ ഡിസംബർ 30ന് ആകാശത്ത് നിന്ന് റോക്കറ്റ് അവശിഷ്ട‌ങ്ങൾ എന്ന് സംശയിക്കുന്ന കൂറ്റൻ ലോഹചക്രം താഴെവീണു. ഏകദേശം 2.5 മീറ്റർ വ്യാസവും ഭാരവുമുള്ള വളയമാണ് കണ്ടെത്തിയതെന്ന് കെനിയ സ്പേസ് ഏജൻസി (കെഎസ്എ) സ്ഥിരീകരിച്ചു. ഏകദേശം 500 കിലോഗ്രാം ഭാരം വരുമെന്നും അധികൃതർ വ്യക്തമാക്കി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.00

മണിയോടെയാണ് വസ്‌തു താഴെ വീണത്. എഎഫ്‌പി റിപ്പോർട്ടുകൾ പ്രകാരം, പ്രദേശം സുരക്ഷിതമാക്കുകയും കൂടുതൽ വിശകലനത്തിനായി അവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു

സംഭവം നടന്നയുടൻ അധികൃതരെ അറിയിച്ച ഗ്രാമീണരുടെ ഇടപെടലിനെ കെഎസ്എ പ്രശംസിച്ചു. വസ്‌ എവിടെ നിന്ന് വീണുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം വസ്തു ലോഞ്ച് വെഹിക്കിളിൽ നിന്ന് വേർപെടുത്തുന്ന വളയമാണെണെന്ന്

സംശയിക്കുന്നതായും ഏജൻസി പറഞ്ഞു. ഇത്തരം ഘടകങ്ങൾ സാധാരണയായി റീ- എൻട്രി സമയത്ത് കത്തുന്നതിനോ വിദൂര പ്രദേശങ്ങളിൽ വീഴുന്നതിനോ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് കൂട്ടിച്ചേർത്തു.

അവശിഷ്ട‌ങ്ങൾ സുരക്ഷാഭീഷണി ഉയർത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

ആഗോളതലത്തിൽ ബഹിരാകാശ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് ബഹിരാകാശ അവശിഷ്ട‌ങ്ങളുടെ പ്രശ്‌നം കൂടുതൽ ശക്തമായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: