മുംബൈ: മൂത്ത സഹോദരിയെ കൂടുതല്‍ സ്‌നേഹിക്കുന്നതില്‍ അസൂയ തോന്നിയ ഇളയമകള്‍ അമ്മയെ കുത്തിക്കൊന്നു. വയറ്റിലും നെഞ്ചിലും കഴുത്തിലും ഒന്നിലധികം തവണ കുത്തിയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.
കുര്‍ള ഈസ്റ്റിലെ ഖുറേഷി നഗറില്‍ സാബിറ ബാനു ഷെയ്ഖ്(71) നെയാണ് കുത്തിക്കൊലപ്പെടുത്തിയത്. അമ്മയുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് മകള്‍ രേഷ്മ മുഫര്‍ ഖാസി (41) അമ്മയെ കുത്തിയത്.
അമ്മയ്ക്ക് കൂടുതല്‍ സ്‌നേഹം മൂത്ത സഹോദരിയോടാണെന്ന തോന്നലാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തിയ ശേഷം പ്രതിയായ സ്ത്രീ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

