പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് ഇനി ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക്.

കൊച്ചി: പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് ഇനി ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക്. ഇന്ന് നടന്ന ഉന്നതാധികാര സമിതിയിൽ പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി അപുവിനെ നിയമിച്ചു. കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ് ഉൾപ്പെടെ ആറ് പേരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു. എൻസിപി വിട്ട് കേരളാ കോൺഗ്രസിൽ എത്തിയ റജി ചെറിയാനും വൈസ് ചെയർമാൻ പദവി നൽകിയിട്ടുണ്ട്. പുതിയ ചുമതലയിൽ അഭിമാനമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു. മക്കൾ രാഷ്ട്രീയത്തിൻ്റെ പാതയിലല്ല എൻ്റെ വരവ്. അങ്ങനെയെങ്കിൽ മുമ്പേ ഏതെങ്കിലും സീറ്റിൽ മത്സരിക്കുമായിരുന്നു. പാർട്ടിയിൽ പ്രവർത്തിച്ച് മുന്നോട്ട് വരണമെന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ കഴിവ് തെളിയിച്ചാണ് തൻ്റെ വരെവെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി.


നിലവിൽ ഹൈപ്പവർ കമ്മിറ്റി അംഗമാണ് അപു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അപു തൊടുപുഴയിൽ സ്ഥാനാ‍ർത്ഥിയാകുമെന്ന നിലയിലുള്ള ചർച്ചകൾ നേരത്തെ മുതൽ സജീവമായിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ അപു മത്സരിക്കണമെന്ന ആവശ്യം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ഉയർന്നിരുന്നു. അപു തിരുവമ്പാടിയിൽ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ വികാരമെന്നും മലബാറിലെ ജില്ലാ കമ്മിറ്റികൾ ഇക്കാര്യം ഒറ്റക്കെട്ടായി പി.ജെ ജോസഫിനോട് ആവശ്യപ്പെടുമെന്നും ഈ ഘട്ടത്തിൽ കേരള കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം നടത്തിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: