നടി ഹണിറോസിനെതിരെ പരാമർശം നടത്തിയതിന് രാഹുൽഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ.

കൊച്ചി: നടി ഹണി റോസിനെതിരെ പരാമർശം നടത്തിയതിന് രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. ‘ദിശ എന്ന സംഘടന നൽകിയ പരാതിയുടെ’ കേസെടുത്തത്. ചാനൽ ചർച്ചകളിലൂടെ സ്ത്രീത്വത്തെ തുടർച്ചയായി അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ് പരാതി. അതിജീവിതങ്ങളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് ഇക്കാര്യം അറിയിച്ചത്.


‘ഹാണി റോസിൻ്റെ വസ്ത്രവും ബോബി ചെമ്മണ്ണൂരിൻ്റെ പെരുമാറ്റവും ഒരേ നാണയത്തിൻ്റെ രണ്ട് വ്യക്തികളാണ്. ഇത് അംഗീകരിച്ച് കഴിഞ്ഞാൽ സോഷ്യൽ ഒഡിറ്റിംഗിന് ഹണി റോസിനെ വിധേയമാക്കേണ്ടി വരും. നടിയുടെ വസ്ത്രം സാരിയാണെങ്കിലും ഓവർ എക്സ്പോസിംഗാണ്, ബോബിയുടെ വാക്കുകൾക്ക് ഡീസെൻസി വേണമെന്നത് പോലെ ഹണിയുടെ വസ്ത്രത്തിനും ഡീസെൻസി വേണം’, തുടങ്ങിയ പരാമർശങ്ങളാണ് രാഹുൽ ഈശ്വർ ചാനൽ ചർച്ചകളിലൂടെ നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. തുടർന്ന് രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ രാഹുലിനെതിരെ നിലവിൽ പൊലീസ് കേസ് എടുത്തിട്ടില്ല.



Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: