ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്തനാഗിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രണ്ട് സൈനികരും ജമ്മുകശ്മീർ ഡെപ്യൂട്ടി സൂപ്രണ്ടുമാണ് മരിച്ചത്.
കരസേന വിഭാഗം മേജർ, കേണൽ എന്നിവരാണ് മരിച്ച സൈനികർ. ഇന്ന് പുലർച്ചയോടെയാണ് അനന്തനാഗിലെ കോകെർനാഗിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഇപ്പോൾ തുടരുകയാണ്.
പ്രദേശത്ത് കൂടുതൽ ഭീകരരുണ്ടെന്നാണ് കരുതുന്നത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.
