ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ട അതിജീവിതയുടെ നില അതീവഗുരുതരം, സുഹൃത്തിന്റെ അറസ്റ്റ് രേഖപെടുത്തി

കൊച്ചി: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പോക്‌സോ അതിജീവിതയായ പെൺകുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ വെന്റിലേറ്ററിലാണ് അതിജീവിത.



തന്റെ എതിര്‍പ്പ് മറികടന്ന് മകളുടെ അനൂപ് പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ താമസം മാറിയതെന്നും അവര്‍ പറഞ്ഞു.

പ്രതി പെൺകുട്ടിയുടെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പ്രതികരിച്ചു. സമീപവാസികളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. നാട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയത് അതീവഗുരുതരാവസ്ഥയിലായിരുന്നു. കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ ഒരു ബന്ധുവാണ് കുട്ടിയെ കണ്ടത്. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: