ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കും ഗർഭച്ഛിദ്രം വേണോ എന്നു തീരുമാനിക്കാനുള്ള അധികാരമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. പതിനാറു വയസ്സുള്ള പെൺകുട്ടിയുടെ 28 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്. സൗന്ദറുടെ വിധി. മകളുടെ ഗർഭച്ഛിദ്രം നടത്താൻ അനുമതി തേടി അമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കും സ്വന്തം ശരീരത്തിനുമേൽ പൂർണ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
