Headlines

വീട്ടുകാരറിയാതെ അപകടം നടക്കാൻ സാധ്യത ഇല്ല, രണ്ടുവയസുകാരിയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ രാവിലെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ ആണ് കിണറ്റിൽ നിന്നും മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കുട്ടിയെ കൊലപ്പെടുത്തിയത് തന്നെയെന്നും പൊലീസ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മ അച്ഛന്‍ അമ്മയുടെ സഹോദരന്‍ അമ്മടെ അമ്മ എന്നിവരെ ചോദ്യംചെയ്യുന്നു



ഫയര്‍ഫോഴ്സ് സംഘമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ട് ജോലിക്കായി മാറുമ്പോള്‍ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നു എന്നാണ് അമ്മ പ്രാഥമികമായി നല്‍കിയ മൊഴി. ആദ്യം കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത് തന്നോട് ഒപ്പം ഉറങ്ങാന്‍ കിടന്നു എന്നായിരുന്നു. പിന്നീട് സഹോദരനൊപ്പം ആണ് കിടന്നതെന്ന് തിരുത്തി. സഹോദരന്റെ മുറിയില്‍ പുലര്‍ച്ചെ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. എന്നും ‘അമ്മ പറഞ്ഞു.

രണ്ടുദിവസം മുമ്പ് കുടുംബം 30 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. വീട്ടുകാരുടെ മൊഴി പരസ്പര വിരുദ്ധമായതോടെയാണ് പോലീസ് കേസെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചത്.

കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ വീഴാൻ ഒരു സാധ്യതയില്ലെന്നും എംഎൽഎ പറഞ്ഞു. രാവിലെ വിവരം അറിഞ്ഞ ഉടൻ ഇവിടെ എത്തുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ പരിശോധന നടത്തുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: