തിരുവനന്തപുരം : വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് അടച്ചു. അയിരൂർ സ്വദേശികളായ സദാശിവൻ (79), ഭാര്യ സുഷമ (73) എന്നിവരെയാണ് മകൾ സിജി (39) വീടിന് പുറത്താക്കിയത്.
അയിരൂർ പൊലീസ് സ്ഥലത്തെത്തിയിട്ടും മകൾ സിജി ഗേറ്റ് തുറക്കാൻ കൂട്ടാക്കിയില്ല. പൊലീസ് മതിൽ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകൾ വഴങ്ങിയില്ല.
മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് പൂട്ടുന്നത് ഇത് രണ്ടാം തവണയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടർന്ന് രക്ഷിതാക്കൾക്ക് ആ വീട്ടിൽ താമസിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാൽ മകൾ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് പൂട്ടുകയായിരുന്നു.