തിരുവനന്തപുരം : ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എജീസ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഫണ്ട് അനുവദിക്കാതെ സംസ്ഥാന സര്‍ക്കാരിനുമേല്‍ പഴിചാരുന്ന കേന്ദ്ര ഗവണ്‍മെന്റ് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.അരിയും ചിലവിന്റെ 60% വും തരാനുള്ളത് കേന്ദ്രമാണ്. 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസം കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നുണ്ട്.രേഖകള്‍ നല്‍കിയില്ല എന്ന കാരണത്താലാണ് തുക അനുവദിക്കാത്തത് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ വാദഗതി.രേഖകള്‍ സമയബന്ധിതമായി നല്‍കിയാലും അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ തുക കേന്ദ്ര ഗവണ്മെന്റ് ബോധപൂര്‍വം നല്‍കാതിരിക്കുകയാണ് എന്ന് എഐഎസ്എഫ് ആരോപിച്ചു .ഇത്തരത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിനെയും പ്രധമ അധ്യാപകരെയും പ്രതിസന്ധിയില്‍ ആക്കുന്ന കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി ശരണ്‍ ശശാങ്കന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എസ് ആന്റസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അല്‍ അമീന്‍ എന്‍ ഖാന്‍ സ്വാഗതം ആശംസിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആഷിക് ബി സജീവ്, അരുണ്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുള്ളക്കുട്ടി, അനുരാഗ് എന്നിവര്‍ സംസാരിച്ചു. പൃഥ്വിരാജ്, അഖില്‍ കെ എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
