പാലോട്:പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ടൂറിസം മേഖലയിൽ പുത്തനുണർവും, കൂടുതൽ തൊഴിലവസരങ്ങളും കടന്നു വരുന്ന അവസരങ്ങൾ ഉണ്ടാകുവാൻ ബ്രൈമൂർ-പൊൻമുടിറോഡ് നിർമ്മിക്കണമെന്ന് സിപിഐ ഇടിഞ്ഞാർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു .സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി എസ് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നസീം പി അദ്ധ്യക്ഷത വഹിച്ചു. സിപിഐ പാലോട് മണ്ഡലം സെക്രട്ടറി ഡി.എ രജിത് ലാൽ. മണ്ഡലം അസിസ്റ്റൻ് സെക്രട്ടറി കെ.ജെ കുഞ്ഞുമോൻ, ലോക്കൽ സെക്രട്ടറി എൽ സാജൻ ,മനോജ് ടി പാലോട്, തെന്നൂർ ഷാജി, ബ്രാഞ്ച് സെക്രട്ടറി മനു, പാലോട് സഹകരണ ബാങ്ക് ബോർഡ് മെമ്പർ തസ്ലീമ നസീംഎന്നീ നേതാക്കൾ പ്രസംഗിച്ചു.ഇടിഞ്ഞാർ ട്രൈബൽ സ്കൂളിൽ പ്ലസ്ടു അനുവദിക്കുക. മങ്കയം ഇക്കോ ടൂറിസം വികസന പ്രവർത്തനങ്ങൾ കൂടുതലായി നടപ്പിലാക്കി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ പ്രമേയങ്ങൾ പസാക്കി.. ബ്രാഞ്ച്സമ്മേളനം സെക്രട്ടറിയായി മനു ജി യെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി ജോൺ ജോസഫിനെയും തെരഞ്ഞെടുത്തു.
