തിരുവനന്തപുരം: ചലച്ചിത്ര നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ്സ് മോഹൻ ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. അടുത്ത വർഷം ജനുവരിയിൽ വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തിടെ ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ബിരുദം നേടിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. ഗായിക കൂടിയാണ്. ആണ്‍ മക്കളായ ഗോകുലും മാധവും സിനിമയില്‍ സജീവമാണ്. ഇളയ മകള്‍ ഭാവ്നി ഫാഷന്‍ ഡിസൈനറാണ്
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു.
