Headlines

എംവി ജയരാജന്‍ വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി; കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ





കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എംവി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ജയരാജനെ തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ജയരാജന്‍ സെക്രട്ടറിയാകുന്നത്. 50അംഗ ജില്ലാ കമ്മിറ്റിയില്‍ പതിനൊന്നുപേര്‍ പുതുമുഖങ്ങളാണ്

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, എംവി നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാര്‍ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.

2019ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി പി ജയരാജന്‍ ഒഴിഞ്ഞപ്പോഴാണ് എംവി ജയരാജന് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. എടക്കാട് മണ്ഡലത്തില്‍നിന്ന് രണ്ടുതവണ എംഎല്‍എയായ ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി, പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നെങ്കിലും പരാജയപ്പെട്ടു.

ജില്ലാകമ്മിറ്റി അംഗങ്ങള്‍: എം വി ജയരാജന്‍, എം പ്രകാശന്‍, എം സുരേന്ദ്രന്‍, കാരായി രാജന്‍, ടികെ ഗോവിന്ദന്‍, പിവി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍, എന്‍ സുകന്യ, സി സത്യപാലന്‍, കെവി സുമേഷ്, ടിഐ മധുസൂദനന്‍, പി സന്തോഷ്, എം കരുണാകരന്‍, പികെ ശ്യാമള, കെ സന്തോഷ്, എം വിജിന്‍, എം ഷാജര്‍, പികെ ശബരീഷ്‌കുമാര്‍, കെ മനോഹരന്‍, എംസി പവിത്രന്‍, കെ ധനഞ്ജയന്‍, വികെ സനോജ്, എംവി സരള, എന്‍വി ചന്ദ്രബാബു, ബിനോയ്കുര്യന്‍, സിവി ശശീന്ദ്രന്‍, കെ പത്മനാഭന്‍, അഡ്വ. എം രാജന്‍, കെഇ കുഞ്ഞബ്ദുള്ള, കെ ശശിധരന്‍, കെസി ഹരികൃഷ്ണന്‍, എംകെ മുരളി, കെ ബാബുരാജ്, പി ശശിധരന്‍, ടി ഷബ്ന, പെി സുധാകരന്‍, കെവി സക്കീര്‍ ഹുസൈന്‍, സാജന്‍ കെ ജോസഫ്

പുതുമുഖങ്ങള്‍: വി കുഞ്ഞികൃഷ്ണന്‍, എംവി നികേഷ്‌കുമാര്‍, കെ അനുശ്രീ, പി ഗോവിന്ദന്‍, കെപിവി പ്രീത, എന്‍ അനില്‍കുമാര്‍, സിഎം കൃഷ്ണന്‍, മുഹമ്മദ് അഫ്സല്‍, സരിന്‍ ശശി, കെ ജനാര്‍ദ്ദനന്‍, സികെ രമേശന്‍

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: