Headlines

രാജ്യത്ത് കോൺഗ്രസിന് മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം;
സ്വാധീനം കുറക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നു



ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്ക് രാജ്യത്താകമാനം മുസ്ലിങ്ങളുടെ പിന്തുണ നേടാനാകുന്നുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. മുസ്ലിം മൗലികവാദികളും ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും മുസ്ലീങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിന്റെ സ്വാധീനം കുറയ്ക്കാൻ ഈ സംഘടനകൾ ശ്രമിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ ആരോപിച്ചിട്ടുണ്ട്.

ലോക്സഭയിലെ അംഗസംഖ്യ 44 -ൽ നിന്ന് 100 -ലേക്ക് ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സാധിച്ചു. എന്നാൽ, കോൺഗ്രസിന്റെ അടിസ്ഥാന പിന്തുണയിൽ കാര്യമായവളർച്ച ഉണ്ടായിട്ടില്ല. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപെട്ടു. പഞ്ചാബ്, ഒഡിഷ, അസം എന്നീ സംസ്ഥാനങ്ങളിൽ ദുർബലപ്പെട്ടു. കർണാടക, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് വിജയിച്ച് അധികാരത്തിൽ എത്താൻ കോൺഗ്രസിന് സാധിച്ചതെന്നും കരടിൽ വിശദീകരിച്ചിട്ടുണ്ട്.

ഹിന്ദുത്വശക്തികളുടെ നിരന്തരമായ ആക്രമണത്തിന് വിധേയരായ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലെ അകൽച്ചയും ഭയവും പ്രയോജനപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകൾ ശ്രമിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ വർഗീയ ശക്തികളുമായി ന്യൂനപക്ഷ വർഗീയതയെ തുലനം ചെയ്യാൻ കഴിയില്ല. എന്നാൽ, തീവ്ര ന്യൂനപക്ഷ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗീയ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും കരട് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ഇടതുപക്ഷം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ശക്തമായി സംരക്ഷിക്കുകയും മതേതര വേദിയിലേക്ക് അവരെ അണിനിരത്തുകയും മതമൗലിക ശക്തികളെ പ്രതിരോധിക്കുകയും വേണം.

കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.എമ്മിൻ്റെ സ്വാധീനം തടയാനാണ് അവർ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വർഗീയതയെ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ വർഗീയ ശക്തികളുമായി തുലനംചെയ്യാൻ കഴിയില്ലെങ്കിലും തീവ്ര ന്യൂനപക്ഷ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗീയതയുടെ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂ എന്ന് മനസ്സിലാക്കണം. ഇടതുപക്ഷ-ജനാധിപത്യ ശക്തികൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ശക്തമായി സംരക്ഷിക്കുകയും മതേതര വേദിയിലേക്ക് അവരെ അണിനിരത്തുകയും മതമൗലിക ശക്തികളെ പ്രതിരോധിക്കുകയും വേണമെന്നും കരടിൽ നിർദേശിച്ചിട്ടുണ്ട്.

കേരളത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ രാഷ്ട്രീയമായും പ്രത്യശാസ്ത്രപരമായും പാർട്ടിക്കുണ്ടായദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം.

ഉത്സവങ്ങൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവയിൽ സജീവമായി ഇടപെട്ട് വർഗീയ ശക്തികളെ ചെറുക്കണമെന്നും കരടിൽ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: