ഗൂഡല്ലൂർ: കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് നീലഗിരി ജില്ലയിൽ കേരളവുമായി അതിർത്തി പങ്കിടുന്ന 11 ചെക്പോസ്റ്റുകളിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധന ആരംഭിച്ചു. കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്.
നിപ്പ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ചികിത്സ നൽകാനുള്ള നടപടിയും തുടങ്ങി. ചെക്പോസ്റ്റുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ജീവനക്കാരുടെ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും പരിശോധന നടത്തും. ചെക്പേസ്റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി. ആരോഗ്യ മന്ത്രി എം.സുബ്രമണിയുടെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷമാണ് അതിർത്തികളിൽ ആരോഗ്യ വകുപ്പ് പരിശോധന
