Headlines

പശുവിനെ കടത്തുന്നവരെ വെടിവെച്ചിടുമെന്ന് കർണാടക മന്ത്രി

നിയമവിരുദ്ധമായി പശുവിനെ കടത്തുന്നവരെ വെടിവെച്ചിടുമെന്ന്
കര്‍ണാടകത്തിലെ ഫിഷറീസ് മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ മന്‍കന്‍ എസ് വൈദ്യ. ഹിന്ദുവികാരം ആളികത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്‍കന്‍ എസ് വൈദ്യ നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം നല്‍കിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതുവരെ നിലപാട് കൈക്കൊണ്ടിട്ടില്ല.

രാജ്യത്ത് പശുവിന്റെ പേരില്‍ മുസ്ലിം ന്യൂപക്ഷങ്ങള്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് മന്ത്രിയുടെ പരാമർശം. സംഘപരിവാറാണ് ഇത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ കര്‍ണാടകത്തില്‍ സംഘപരിവാറിനെ കടത്തിവെട്ടി ആ ദൗത്യം ഭരണ കക്ഷിയായ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധരാമയ്യ മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയും കര്‍ണാടകത്തിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവുമാണ് മന്‍കല്‍ എസ് വൈദ്യ.

പശുവിനെ നിയമവിരുദ്ധമായി കടത്തുന്നവരെ വെടിവെച്ചിടാനാണ് മന്ത്രിയുടെ ആഹ്വാനം. മന്‍കല്‍ എസ് വൈദ്യയുടെ ആഹ്വാനം കോണ്‍ഗ്രസിന്റെ ഔദ്യോഗിക
നിലപാടാണോ എന്ന് രാഹുല്‍ഗാന്ധിയും സിദ്ധരാമയ്യയും ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. പാര്‍ട്ടി നിലപാടല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാടാണ്
ഇനി അറിയാനുളളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: