ആം ആദ്മി പാർട്ടിയുടെ വിമർശനങ്ങളിൽ അതൃപ്തി പരസ്യമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ആം ആദ്മി പാർട്ടിയുടെ വിമർശനങ്ങളിൽ അതൃപ്തി പരസ്യമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെതിരായ കെജ്രിവാളിൻ്റെ വിമർശനത്തിലാണ് മറുപടി.

തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എഎപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. ഇത്തരം പ്രകടനങ്ങൾ ഒഴിവാക്കണമെന്നും കമ്മീഷൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വിമര്ശനങ്ങളാണ് എഎപി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയത്. ബിജെപിക്കെതിരെയായ പരാതിയിൽ കമ്മീഷൻ മൗനം പാലിക്കുന്നുവെന്നും പദവികൾക്കായി രാജീവ് കുമാർ ബിജെപിയെ സഹായിക്കുന്നുവെന്നും കെജ്‌രിവാൾ അടക്കമുള്ള എഎപി നേതാക്കൾ പറഞ്ഞിരുന്നു.ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്, ഫെബ്രുവരി എട്ടിനാണ് ഫല പ്രഖ്യാപനം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: