Headlines

കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍







തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്നും മന്ത്രി എറണാകുളത്ത് ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിലുള്ള നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തവര്‍ തരേണ്ടിവരും. വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക് സമരം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. ഡി എ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: