കല്ലമ്പലത്ത് ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി


തിരുവനന്തപുരം:കല്ലമ്പലം മാവിൻമൂട്ടിൽ ഒരു കോടി രൂപയുടെ പുകയില ഉത്പന്ന ശേഖരം പിടികൂടി.കല്ലമ്പലം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യപുരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് നടത്തിയ പരിശോധനയിലാണ് 1 കോടി രൂപ വിലമതിക്കുന്ന പുകയില ഉത്പന്ന ശേഖരം പിടികൂടിയത്.കൊറിയർ സർവീസ് തുടങ്ങാൻ എന്ന വ്യാജേന കെട്ടിടം വാടകയ്ക്ക് എടുത്ത് ആയിരുന്നു പുകയില ഉത്പന്ന വിപണനം നടത്തിയിരുന്നത്.കെട്ടിടം വാടകയ്ക്ക് എടുത്ത് കൊടുവഴന്നൂർ സ്വദേശി ഗോകുലിനുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജപ്പെടുത്തി

കല്ലമ്പലം പോലീസിൻ്റെ നേതൃത്വത്തിൽ നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ചു.
വൈകുന്നേരം അഞ്ചുമണിയോടെ കൂടിയാണ് ഉൽപ്പന്ന ശേഖരം കണ്ടെത്തിയത്.
പോലീസ് പറയുന്നത് ഏകദേശം ഒരുകോടി രൂപയ്ക്ക് മുകളിൽ വിലമതിക്കുന്ന പുകയില ഉത്പന്ന ശേഖരമാണ് പിടികൂടിയിരിക്കുന്നത് ഏകദേശം നൂറിലധികം വലിയ പെട്ടികൾ ക്കുള്ളിലാണ് പുകയില ഉൽപ്പന്ന ശേഖരം കണ്ടെത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: