അഹിന്ദുക്കളായ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി തിരുപ്പതി ക്ഷേത്രത്തിലെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). എല്ലാവരോടും ഒന്നുകില്‍ സ്ഥലംമാറ്റം നേടി പോകണമെന്നും അല്ലെങ്കില്‍ വോളന്ററി റിട്ടയര്‍മെന്റ് തെരഞ്ഞെടുക്കാമെന്നുമാണ് ഭരണസമിതി അറിയിച്ചിരിക്കുന്നത്. ഇങ്ങനൊരു നടപടിക്ക് പിന്നിലെ കാരണമെന്താണെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ മതാചാരങ്ങളും ആത്മീയമായ വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇത്തരം സംഭവങ്ങളില്‍ ടിടിഡി ബോര്‍ഡ് ഒന്നുകില്‍ അത്തരം ജീവനക്കാരെ മറ്റ് സര്‍ക്കാര്‍ വകുപ്പിലേക്ക് സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ വിആര്‍എസ് എടുക്കാമെന്ന നിലപാട് സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.