കൊല്ലം കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപിടുത്തം



     

കുളത്തൂപ്പുഴ : കൊല്ലം കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ, പുനലൂർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കാനും , കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുമുള്ള ശ്രമങ്ങൾ തുടരുന്നു .കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

കടുത്ത വേനലിൽ ഇടക്കാടുകൾക്ക് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. തോട്ടത്തിൽ പുതുതായി പ്ലാന്റ് ചെയ്ത ആയിരക്കണക്കിന് എണ്ണപ്പന തൈകൾ കത്തി നശിച്ചു. ആൾതാമസമില്ലാത്ത മേഖല ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാലും വലിയ രീതിയിൽ പുക ഉയരുന്നതിനാൽ ശ്വാസതടസ്സം അനുഭവപ്പെടാൻ സാധ്യത ഉള്ളതിനാൽ എത്രയും വേഗം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് . ഇതിനായി കൂടുതൽ ഫയർ ഫോഴ്സിനെയും സ്ഥലത്ത് വിന്യസിക്കും.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: