രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 320 രൂപയാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,840 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് മുകളിലാണ് സ്വര്‍ണത്തിന് ഫെബ്രുവരി മാസത്തില്‍ മാത്രം വര്‍ധിച്ചത്. വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2024ലും വമ്പന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില 2025ലേക്ക് പ്രവേശിക്കുന്നതോടെ ഇടിയുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് സ്വര്‍ണവില വീണ്ടും മുന്നേറുകയായിരുന്നു. ഡൊണാള്‍ഡ് ട്രംപ് യുഎസിന്റെ നാല്‍പത്തിയേഴാമത് പ്രസിഡന്റ് അധികാരമേല്‍ക്കുന്നതോടെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
എന്നാല്‍ പിന്നീട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നയങ്ങള്‍ എല്ലാ മേഖലയിലും തിരിച്ചടിയാവുകയാണ്. മാത്രമല്ല, ഹമാസും ഇസ്രായേലും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളും, റഷ്യന്‍-യുക്രൈന്‍ യുദ്ധവും സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ സംഭവിക്കാന്‍ പോകുന്ന ഏത് മാറ്റവും സ്വര്‍ണവിലയെ ഇനിയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.