തിരുവനന്തപുരത്ത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം. പാറശാല സിഎസ്ഐ ലോ കോളേജ് മൂന്നാംവർഷ നിയമ വിദ്യാർത്ഥിയും നെടുമങ്ങാട് സ്വദേശിയുമായ അദിറാമിനാണ് മർദനമേറ്റത്.
ഇന്നലെ ഉച്ചയോടെ സീനിയർ വിദ്യാർത്ഥികൾ താമസസ്ഥലത്ത് അതിക്രമിച്ച് കടന്ന് മർദ്ദിച്ചു എന്നാണ് പരാതി. നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പാറശാല പോലീസ് കേസെടുത്തിട്ടുണ്ട്.ബെനോ, വിജിൻ, ശ്രീജിത് , അഖിൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
അദിറാമിൻ്റെ തലയ്ക്കടക്കം ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ശരീരത്തടക്കം മർദ്ദിച്ചതായും പരാതിയുണ്ട്.മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അദിറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
