Headlines

അശ്വതി ശ്രീനിവാസ് സപ്ലൈകോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ

തിരുവനന്തപുരം: അശ്വതി ശ്രീനിവാസ് സപ്ലൈകോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ. തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോട്ടയം സ്വദേശിനിയായ അശ്വതി 2022 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കള്കടറായി ചുമതലയേറ്റത്. നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടർ എന്നീ പദവികളിലും അശ്വതി ജോലി ചെയ്തിരുന്നു. മെഡിക്കൽ ബിരുദദാരിയായ അശ്വതി, സിവിൽ സർവീസ് പരീക്ഷയിൽ 40ാം റാങ്ക് സ്വന്തമാക്കി, തന്റെ നാലാമത്തെ ശ്രമത്തിലാണ് സിവിൽ സര്‍വീസ് സ്വന്തമാക്കിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: