ഡെങ്കിപ്പനി മരണങ്ങൾ രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ;
ആറുവർഷത്തിനിടെ മരിച്ചത് 301പേർ





മലപ്പുറം: പൊതുജനാരോഗ്യ രംഗത്ത് ‘കേരള മോഡൽ’ കൊട്ടിഘോഷിക്കുമ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. മാത്രമല്ല, ഈ വർഷം കഴിഞ്ഞ ഒന്നരമാസത്തിനിടെ നാല് ഡെങ്കി മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ കണക്കുൾ വ്യക്തമാക്കുന്നു.

2019 മുതൽ 2024 വരെയുള്ള നാഷനൽ സെന്‍റർ ഫോർ വെക്ടർബോൺ ഡിസീസസ് കൺട്രോളിന്‍റെ വാർഷിക റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ. കോവിഡ് മരണങ്ങളുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു കേരളത്തിന്‍റെ സ്ഥിതി. 2016, 2017, 2018 കാലഘട്ടത്തിലാണ് ഏറ്റവുമധികം ഡെങ്കി കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

2016, 2017, 2018 വർഷങ്ങളിലായി 218 മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതിനുശേഷം പ്രരോധപ്രവർത്തനങ്ങൾ ഊർജിതമായി നടത്തിയെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഡെങ്കിപ്പനി വ്യാപനത്തിലും മരണനിരക്കിലും കേരളം മുന്നിലേക്ക് കുതിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: