ബസ് സ്റ്റോപ്പുകളിലും, പൊതു ഇടങ്ങളിലുമെല്ലാം സ്ത്രീകളെ കമന്റടിക്കുന്ന പൂവാലന്‍മാര്‍ ഇപ്പോള്‍ കാണാനുണ്ടോ? അതൊക്കെ പഴയ കാലത്ത് എന്ന് ചിന്തിക്കാന്‍ വരട്ടെ. പൂവാലന്‍മാര്‍ സംസ്ഥാനത്ത് കൂടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പൂവാലന്‍ കേസുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും കേസുകള്‍ ഉയരുന്നതായാണ് കണക്കുകള്‍. 2016 ല്‍ 328 ഉം, 2017 ല്‍ 421 ഉം 2018 ല്‍ 461 ഉം കേസുകളായിരുന്നു പൂവാല ശല്യത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2019 ലും 2020 ലും കേസുകള്‍ ചെറുതായി കുറഞ്ഞു. 19 ല്‍ 435 ഉം, 20 ല്‍ 442 കേസുകളായിരുന്നു. 2021 മുതല്‍ വീണ്ടും ഉയര്‍ന്നു. 2021 ല്‍ 504 ഉം, 2022 ല്‍ 572 ഉം, 2023 ല്‍ 679 ഉം പൂവാലന്‍ കേസുകള്‍ ഉണ്ടായി.. ഏഴ് വര്‍ഷം കൊണ്ട് ഇരട്ടിയിലധികം പൂവാലന്‍മാരാണ് പിടിയിലായത്. 2024 സെപ്റ്റംബര്‍ വരെ 501 കേസുകളും പൂവാലന്‍മാര്‍ക്കെതിരെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു.
സിനിമകളില്‍ കാണിക്കുന്നത് പോലെ തമാശയല്ല പൂവാലന്മാരുടെ ശല്യമെന്നും അനുഭവസ്ഥര്‍ പറയുന്നുണ്ട്. ഈ കാലത്തും പൂവാലന്‍ മാരോ എന്ന് അതിശയപ്പെടുന്നവരും ഉണ്ട്. ഒരു പക്ഷേ പരാതിപ്പെടാത്ത പോകുന്ന സംഭവങ്ങള്‍ ഈ കണക്കുകളിലും ഇതിലും ഇരട്ടിയുണ്ടാകും
