ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ അനിയൻ ചേട്ടനെ കൊന്നു. ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം.
പ്രസന്നൻ മദ്യപിച്ചു വീട്ടിൽ എത്തിയപ്പോൾ കയർകൊണ്ട് കഴുത്തിൽ കുരുക്കിയാണ് കൊന്നത്. ഇരുവരും തമ്മിൽ കുടുംബ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. സഹോദരങ്ങൾ തമ്മിൽ മുൻപും സംഘർഷം ഉണ്ടായിട്ടുണ്ട്.
