Headlines

ജീവനക്കാരുടെ ആനുകൂല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് തുടർ സമരങ്ങൾ സംഘടിപ്പിക്കും: ജോയിൻ്റ് കൗൺസിൽ

നെടുമങ്ങാട്.കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 2025 ജനുവരി 22 ന് ഏകദിന പണിമുടക്കം ഉൾപ്പെടെ നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച പ്രസ്ഥാനമാണ് ജോയിന്റ് കൗൺസിലെന്നും 1969 ൽ ഇഎംഎസ് മന്ത്രിസഭ അധികാരത്തിൽ എത്തിയപ്പോൾ പോലും ശമ്പള കമ്മീഷനെതിരെ ഏകദിന പണിമുടക്കം നടത്തുന്നതിന് കേരളത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരെയും അധ്യാപകരെയും അണിനിരത്താൻ കഴിഞ്ഞിരുന്നു എന്നതും ചരിത്രരേഖയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എംഎം നജീം. 2025 ഫെബ്രുവരി 8ന് കേരളത്തിലെ ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. 2024 പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തെക്കുറിച്ചോ കുടിശ്ശികയായ 19 ശതമാനം ക്ഷാമബത്തയെക്കുറിച്ചോ,സമരത്തിലൂടെ നേടിയെടുത്ത ലീവ് സറണ്ടറിനെക്കുറിച്ചോ യാതൊന്നും പ്രഖ്യാപിക്കാതെയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ജീവനക്കാരും അധ്യാപകരും അസന്തുഷ്ടരാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ എറെ പണിപ്പെടുന്നവരാണ് സർക്കാർ ജീവനക്കാർ. അതുകൊണ്ടുതന്നെ ആനുകൂല്യങ്ങൾ സംരക്ഷിക്കാതെ സർക്കാർ മുന്നോട്ടുപോകയാൽ വീണ്ടും പ്രക്ഷോഭ പരിപാടികൾ തുടരേണ്ടിവരുമെന്നും ജോയിന്റ് കൗൺസിൽ നെടുമങ്ങാട് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എംഎം നജീം പറഞ്ഞു. സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് ആർഎസ് സജീവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗതകുമാരി, സംസ്ഥാന കമ്മിറ്റി അംഗം വികെ മധു, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെ രമേശ് ബാബു, ആർഎൽ ലിജു,മേഖല വനിതാ സെക്രട്ടറി ദേവി ജെഎസ് എന്നിവർ സംസാരിച്ചു.ജോയിന്റ് കൗൺസിൽ നെടുമങ്ങാട് മേഖല പ്രസിഡന്റ് ബ്രൂസ്ഖാൻ എച്ച്എൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി അച്ചു എം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കാവ്യ ടിവി രക്തസാക്ഷി പ്രമേയവും ആര്യ എസ്ആർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജെകെ ഷിബു സ്വാഗതവും സുഭാഷ് എപി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ബ്രൂസ്ഖാൻ എച്ച്എൻ (പ്രസിഡന്റ്‌ )ഷിബു ജെകെ, ഷജീം എംജെ (വൈസ് പ്രസിഡന്റുമാർ)അച്ചു എം (സെക്രട്ടറി)
പ്രവീൺ പിപി, രാകേഷ് ആർ.നായർ (ജോയിന്റ് സെക്രട്ടറിമാർ)ദേവി ജെഎസ് (ട്രഷറർ)
വനിതാ കമ്മിറ്റി ഭാരവാഹികളായി
സമീറ എസ്ആർ (പ്രസിഡന്റ്‌ ), ദേവി ജെഎസ് സെക്രട്ടറി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: