തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിൽ 14 ജോഡി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിക്കുന്നു. ഇതിൽ ആറ് ജോഡി വണ്ടികൾ കേരളത്തിലൂടെ സർവീസ് നടത്തുന്നവയാണ്. മാർച്ച് മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. 1-2 കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുന്നത്. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലായി വർധിപ്പിക്കാനുള്ള നയം കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുമെന്നതിന്റെ സൂചനയാണിത്. കോവിഡിന് ശേഷം കുറച്ച ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണിത്. ട്രെയിനുകളിൽ മുന്നിലും പിന്നിലുമായി രണ്ട് വീതം (ആകെ നാല്) ജനറൽ കോച്ചുകൾ ഉണ്ടാകും.
പുതുച്ചേരി-മംഗളൂരു എക്സ്പ്രസ്, ചെന്നൈ-പാലക്കാട് സൂപ്പർഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് എന്നിവയിൽ നാല് ജനറൽ കോച്ചുകൾ വീതം ഉണ്ടാകുമെന്നും മാതൃഭൂമി റിപ്പോർട്ട്. 2024 സെപ്റ്റംബറിൽ ദക്ഷിണ റെയിൽവേയിലെ 44 ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിച്ചിരുന്നു. എൽ.എച്ച്.ബി. (ലിങ്ക് ഹോഫ്മാൻ ബുഷ്) ട്രെയിനുകളിൽ 1-2 കോച്ചുകൾ വീതമാണ് അന്ന് കൂടുതലായി ഘടിപ്പിച്ചത്. കേരളത്തിലൂടെ സർവീസ് നടത്തുന്ന നേത്രാവതി, മംഗള, മംഗളുരു-ചെന്നൈ സൂപ്പർഫാസ്റ്റ് തുടങ്ങിയ 16 ട്രെയിനുകൾക്ക് (എട്ട് ജോഡി) ഇതിന്റെ ഗുണം ലഭിച്ചിരുന്നു.
ഷൊർണൂർ-മംഗളൂരു സെക്ഷനിൽ എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നത് വെറും 18 ട്രെയിനുകൾ മാത്രമാണ്. എന്നാൽ തൊട്ടടുത്ത ഷൊർണൂർ-എറണാകുളം സെക്ഷനിൽ ഇതിലും കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.
132 കിലോമീറ്റർ ദൈർഘ്യമുള്ള കണ്ണൂർ-മംഗളൂരു സെക്ഷനിൽ ഒരു മെമു സർവീസ് പോലുമില്ല. മംഗളൂരു-കോയമ്പത്തൂർ എക്സ്പ്രസ് ഉൾപ്പെടെ വെറും നാല് ട്രെയിനുകൾ മാത്രമാണ് ഇവിടുത്തുകാരുടെ ആശ്രയം. കണ്ണൂർ-ചെറുവത്തൂർ പാസഞ്ചറും ചെറുവത്തൂർ-മംഗളൂരു പാസഞ്ചറും കോച്ച് കൈമാറി പാതി ദൂരം വീതം മാത്രമാണ് സർവീസ് നടത്തുന്നത്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ യാത്രക്കാരുണ്ടെങ്കിലും സമയക്രമീകരണത്തിലെ പാളിച്ചകൾ കാരണം സ്ഥിരം യാത്രക്കാർക്ക് ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ഈ സർവീസുകൾ വരുത്തുന്നത്. ഷൊർണൂർ-കണ്ണൂർ പാസഞ്ചർ കാസർകോടേക്ക് നീട്ടാൻ സാധിക്കുമെങ്കിലും അധികൃതർ അനുമതി നൽകുന്നില്ല.
*കൂടുതൽ സ്റ്റോപ്പുകളിൽ നിർത്തുന്ന പാസഞ്ചറുകൾ*
കാസർഗോഡ് ഭാഗത്തേക്ക്
ഷൊർണൂർ-കണ്ണൂർ മെമു
തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ
കോയമ്പത്തൂർ-മംഗളൂരു എക്സ്‌പ്രസ്
കോഴിക്കോട്-കണ്ണൂർ പാസഞ്ചർ
കണ്ണൂർ-ചെറുവത്തൂർ പാസഞ്ചർ
ചെറുവത്തൂർ-മംഗളൂരു പാസഞ്ചർ
ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ
കോയമ്പത്തൂർ-കണ്ണൂർ എക്സ്‌പ്രസ്
ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ
കണ്ണൂർ-മംഗളൂരു പാസഞ്ചർ
തിരുവനന്തപുരം ഭാഗത്തേക്ക്
കണ്ണൂർ-ഷൊർണൂർ മെമുtrain ser
കണ്ണൂർ-തൃശ്ശൂർ പാസഞ്ചർ
കണ്ണൂർ-കോയമ്പത്തൂർ എക്സ്‌പ്രസ്
മംഗളൂരു-കോയമ്പത്തൂർ എക്സ്‌പ്രസ്
മംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ്
