ബെംഗളൂരു: പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. കർണാടകയിലാണ് സംഭവം. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുണിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി സുഹൃത്ത് പീഡിപ്പിച്ചെന്ന കേസിലെ പരാതിക്കാരനെയാണ് ഇയാൾ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗീകപീഡനത്തിന് ഇരയാക്കിയത്.
പതിനേഴുകാരിയുടെ പരാതിയിലാണ് പൊലീസുകാരൻ. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ ലഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം. തുടർന്ന് ഇയാൾ കൂടിക്കാഴ്ചയ്ക്കു ശേഷം ഹോട്ടലിലേക്ക് ക്ഷണിച്ചു. ഹോട്ടലിൽവെച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിൻ്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായും പുറത്തു പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
