നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ പൊരുതിവീണ കേരളം. രഞ്ജി ട്രോഫി കിരീടം വിദർഭ സ്വന്തമാക്കി. അവസാന ദിവസത്തിൽ കേരളം വിജയത്തിനായി ശ്രമിച്ചെങ്കിലും ഈ വിക്കറ്റുകൾ വീഴാൻ താമസമെടുത്തത് തിരിച്ചടിയായി. കളി 375-9 എന്ന നിലയിൽ നിൽക്കെ കേരളം സമനിലക്ക് സമ്മതിച്ചു. അവർക്ക് 400 മുകളിൽ ലീഡ് ഉണ്ടായിരുന്നു.
ഇന്ന് തുടക്കത്തിൽ 135 ന് എടുത്ത കരുണ് നായരെ സാർവതെ പുറത്താക്കി. സ്റ്റാമ്പിംഗിലൂടെ ആയിരുന്നു താരം പുറത്താക്കപ്പെട്ടത്. പിന്നാലെ 4 നിർദ്ദേശ് എടുത്ത ഹർഷ് ദൂബെയെ ഏദൻ ആപ്പിൾ പുറത്താക്കി.
25 അക്ഷയ് വാകർ സാർവതെയുടെ പന്തിൽ ബൗൾഡ് ആയത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ 8ആം വിക്കിലും വിദർഭ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ റിസൾട്ട് വരില്ല എന്ന് ഉറപ്പായി. എങ്കിലും കനേവാറിനെയും ബേസിൽ പുറത്താക്കിയത് ആശ്വാസമായി. പിന്നാലെ നചികേത് സർവതെയുടെ പന്തിൽ പുറത്തായി. പത്താം നമ്പർ വീഴ്ത്താനും കേരളം പ്രയാസപ്പെട്ടു. 50 പൂർത്തിയാക്കിയതോടെ കേരളം സമനിലക്ക് തയ്യാറായി.
