Headlines

ചായയ്ക്ക് മധുരം കുറവാണെന്നും പഞ്ചസാര വേണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ആറംഗ സംഘം ആക്രമിച്ചു

ആലപ്പുഴ: ചായയ്ക്ക് മധുരം കുറവാണെന്നും പഞ്ചസാര വേണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ആറംഗ സംഘം ആക്രമിച്ചു. ആലപ്പുഴ ബീച്ചിൽ വെച്ചാണ് യുവാവിനെ അക്രമിസംഘം അടിച്ച് വീഴ്ത്തിയത്. തൃശ്ശൂർ ഇരിങ്ങാലകുട പുളിക്കൻ ഹൗസിൽ സിജോ ജോൺ (36)ആണ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളുടെ തലക്കും കൈക്കും പരിക്കുകളുണ്ട്. സിജോ ജോണിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ബീച്ചിലെ കാറ്റാടി ഭാഗത്ത ഇന്നലെ വൈകിട്ടായിരുന്ന സംഭവം.

ഇടപ്പള്ളിയിലെ ഓയിൽ ഗ്യാസ് കമ്പനിയിൽ ജോലി ചെയ്യുന്ന സിജോ ജോൺ മറ്റ് മൂന്ന് പേർക്കൊപ്പമാണ് ബീച്ചിൽ എത്തിയത്. കാറ്റാടി ഭാഗത്തെ കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ സിഗരറ്റ് കത്തിക്കാൻ ലാമ്പ് ഉണ്ടോയെന്ന് ചോദിച്ചു. ഇതിന് ശേഷം ചായക്ക് അല്പം മധുരം വേണമെന്ന് പറഞ്ഞു. കടയുടമ ക്ഷുഭിതനായി ഇല്ലെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് ഇരുവരും തർക്കത്തിലായി.

തുടർന്ന് സിജോ ജോണും ഒപ്പമുണ്ടായിരുന്നവരും ചായയുടെ പണം നൽകി ബീച്ചിലേക്ക് പോയി. ഇവർക്ക് പിന്നാലെ എത്തിയ ആറംഗ സംഘം സ്റ്റീൽ കമ്പിയും വടിയുകൊണ്ട് സിജോ ജോണിനെ അടിക്കുകയായിരുന്നു. തലക്കും ഇടതു കൈക്കും ഗുരുതരമായി പരിക്കേറ്റ സിജോ ജോൺ നിലത്തു വീണു. ആക്രമണം നടക്കുന്നതിനിടെ അവിടേക്ക് പൊലീസ് എത്തുന്നത് കണ്ട ആറംഗ സംഘം രക്ഷപ്പെട്ടു. പിന്നീട് സിജോ ജോണിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലക്ക് ആറ് തുന്നലും ക്ഷതം പറ്റിയ ഇടത് കൈക്ക് പ്ളാസ്റ്ററും ഇട്ടു. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് പൊലീസിൽ പരാതി നൽകിയിട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: