കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. പുതുതായി നിർമ്മിച്ച മഹാകവി ജി ശങ്കരക്കുറുപ്പിന്‍റെ സ്മാരകത്തിലെ എൽഇഡി ലൈറ്റുകളും പൈപ്പ് കണക്ഷനും തകര്‍ത്തു. സ്മാരകത്തിന്‍റെ ലൈറ്റുകളുടെ വയറിങ് അടക്കം തകര്‍ത്ത സാമൂഹ്യ വിരുദ്ധർ നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രങ്ങൾക്ക് തീയിടുകയും ചെയ്തു. സ്മാരകത്തിന് സമീപത്തായി അറ്റോര്‍ണി ജനറൽ ഓഫീസിന്‍റെ നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍ക്കാണ് തീയിട്ടത്. ഒരു മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു
