ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലൂടെ പുതിയ നേട്ടത്തിലെത്തി വിരാട് കോഹ്ലി. സച്ചിന് ടെണ്ടുക്കര്‍ക്ക് ശേഷം ഏകദിന മത്സരങ്ങളില്‍ ചെയിസിംഗിൽ 8000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്.
ഏകദിനത്തില്‍ 60ല്‍ കൂടുതല്‍ ശരാശരിയോടെ 8000 റണ്‍സ് നേടുന്ന ആദ്യ താരമാണ് കോഹ്ലി. ഏകദിനത്തില്‍ സ്കോര്‍ പിന്തുടരുമ്പോള് 60 ല്‍ കൂടുതല്‍ ശരാശരിയോടെ 1000ത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഏകതാരമാണ് കോഹ്ലി
ഏകദിനത്തില്‍ ചെയിസിംഗിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. 8720 റണ്‍സാണ് സച്ചിന് നേടിയിട്ടുള്ളത്
