തിരുവനന്തപുരം: ലഹരി വിൽപന തകൃതിയായി നടക്കുമ്പോളും വെറുതെ നോക്കുകുത്തിയായി മാറിയിരിക്കുകയാണ് സൈബർ വിംഗ്. രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് ജില്ലകളിൽ ആകെയുള്ളത്. അതുകൊണ്ട് സൈബർ വിംഗിൻ്റെ പ്രവർത്തനം പരിമിതികളിൽ വീർപ്പുമുട്ടിയിരിക്കുകയാണ്. സൈബർ കേസുകൾ മോണിറ്ററിംഗ് ചെയ്യാനും സംവിധാനമില്ല. പ്രതികളെ ട്രേസ് ചെയ്യാൻ പോലുമാകാതെ ബുദ്ധിമുട്ടുകയാണ് സൈബർ വിംഗ്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ലഹരി വിൽപന തടയാനും സംവിധാനങ്ങളില്ല.
ടവർ ലൊക്കേഷനുകൾ, സിഡിആർ, സാമൂഹ്യ മാധ്യമ വിവരങ്ങളൊന്നും എക്സൈസിന് ലഭിക്കില്ല. പോലീസിനെ ആശ്രയിച്ചാണ് എക്സൈസ് പ്രവർത്തിക്കുന്നത്. വിവരങ്ങൾക്കായി എക്സൈസ് ഓഫീസർ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കണം. ഈ വിവരങ്ങൾ എക്സൈസിന് ലഭിക്കാൻ ദിവസങ്ങളും മാസങ്ങളും കാത്തിരിക്കണം. എക്സൈസിനെ ലോ എൻഫോഴ്സ്മെൻ്റ് ഏജൻസി അംഗീകരിക്കാത്തതാണ് പരിമിതികൾക്ക് കാരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതിന് അംഗീകാരം നൽകേണ്ടത്.
