Headlines

മലപ്പുറം മുൻ എസ്.പി. സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു.

മലപ്പുറം: മലപ്പുറം മുൻ എസ്.പി. സുജിത് ദാസിൻ്റെ സസ് പെൻഷൻ പിൻവലിച്ചു. സസ് പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോർട്ട് ചെയ്തു. സസ് പെൻഷൻ നടപടി പിൻവലിച്ചെങ്കിലും നിലവിൽ അടുത്ത പോസ്റ്റിംഗ് നൽകിയിട്ടില്ല.

പി.വി. സുജിത് ദാസിൻ്റെ സസ്‌പെൻഷൻ.സുജിത് ദാസിൻ്റെ ശബ്ദരേഖ അടക്കം അൻവറിൻ്റെ വെളിപ്പെടുത്തൽ തുടർന്നു. എം.ആർ. അജിത്ത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അൻവർ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരം വിവാദമുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അൻവർ നൽകിയ കേസ് കാണിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിൻ്റെ ശബ്ദരേഖ പുറത്തായതിന് വഴിവെച്ചിരുന്നു.

സുജിത് ദാസിന് എതിരായുള്ള അന്വേഷണങ്ങൾ തുടരുന്നുണ്ട്. സസ്‌പെൻഷൻ പിൻവലിച്ചത് അന്വേഷണത്തിന് തടസ്സമാകുന്നില്ലെന്നാണ് ലഭ്യമായ വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: