Headlines

ക്യാമ്പസുകളിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ

തിരുവനന്തപുരം: ക്യാമ്പസുകളിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. തിങ്കളാഴ്ചയാണ് യോഗം. ക്യാമ്പസുകളിൽ ലഹരി ഉപയോഗം തടയുന്നത് യോഗത്തിൽ ചർച്ചയായേക്കും.

നേരത്തേ ലഹരിക്കെതിരായ റിപ്പോർട്ടറിന്റെ ക്യാമ്പയ്ന് പിന്തുണയുമായി ഗവർണർ രംഗത്തെത്തിയിരുന്നു. റിപ്പോർട്ടറിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ ലഹരി ജീവിതത്തെ തകർക്കുന്ന ശക്തിയാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ലഹരി തൊട്ടുപോകരുതെന്ന് യുവാക്കളോട് അപേക്ഷിക്കുകയാണ്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാധ്യമങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മയക്കുമരുന്ന് നമ്മുടെ അടുത്ത തലമുറയെ കൂടി നശിപ്പിക്കുമെന്നും ഗവർണർ പറഞ്ഞിരുന്നു. ഇപ്പോൾ ഇവിടെ വേണ്ടത് ജാ‌ഗ്രതയാണ്. ഇനി മുതൽ ലഹരി നിയന്ത്രിക്കാൻ എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: