സിപിഐ നേതാവ് കെ ഇ ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണത്തിൽ ആണ് നടപടി. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ ആണ് തീരുമാനമായത്. പി രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം.

സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിലാണ് പി രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാൽ അദ്ദേഹം കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അന്ന് നൽകിയ പ്രതികരണത്തിൽ കെ ഇ ഇസ്മായിൽ പറഞ്ഞിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: