പാലക്കാട്: എൻഒസി നൽകാൻ കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പുദ്യോഗസ്ഥർ പിടിയിൽ. പാലക്കാട് കടമ്പഴിപുറത്ത് ഫോറസ്റ്റ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരാണ് പിടിയിലായത്. വനം വകുപ്പിൻ്റെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എൻഒസി നൽകുന്നതിനാണ് 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
എൻഒസി നൽകാൻ കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പുദ്യോഗസ്ഥർ പിടിയിൽ
