കൊച്ചി: വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയിലയുമായി ഒരാൾ പിടിയിൽ. തലശ്ശേരി കൊടോളിപ്രത്ത് അബ്ദുള്ള എന്നയാളുടെ കടയിൽ നിന്നും വീട്ടിൽ നിന്നുമാണ് നിരോധിത പുകയില പട്ടണങ്ങൾ പിടിച്ചെടുത്തത്. 15 കിലോഗ്രാം നിരോധിത പുകയിലകളാണ് എക്സൈസ് കണ്ടെടുത്തത്. തുടർന്ന് ഇയാളിൽ നിന്നും നിയമപ്രകാരമുള്ള പിഴ ഈടാക്കി. ഇതേത്തുടർന്ന് ഇയാളുടെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ നടത്തിയ പരിശോധനയിൽ 19 ചന്ദന മുട്ടുകളും (3.15 കിലോഗ്രാം) കണ്ടെടുത്തതോടെ കൊട്ടിയൂർ റെയിഞ്ചിലെ ഇരിട്ടി സെക്ഷൻ ഫോറസ്റ്റർക്ക് കൈമാറി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
പിണറായി റേയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് കെ പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഷിബു വി കെ, പ്രിവൻറീവ് ഓഫീസർ (ഗ്രേഡ്) ലിമേഷ് ഒ, സിവിൽ എക്സൈസ് ഓഫീസർ നിവിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ്, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണ ശ്രീ പി, ഉത്തര വി ടി, രാജേഷ് എന്നിവരും പരിശോധയുടെ ഭാഗമായിരുന്നു.
