ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി ഒക്ടോബറിൽ കേരളത്തിലെത്തും

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി ഒക്ടോബറിൽ കേരളത്തിലെത്തും. അർജൻറീന ടീമിന്റെ ഒഫീഷ്യൽ പാർട്ണറായ എച്ച്.എസ്.ബി.സി ഇന്ത്യയാണ് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് അറിയിച്ചത്. ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീം ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്ന് എച്ച്.എസ്.ബി.സി പ്രസ്താവനയിൽ പറയുന്നു.

അർജന്റീന ഫുട്ബാൾ അസോസിയേഷനും എച്ച്.എസ്.ബി.സിയും തമ്മിൽ ഇതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിന് മുമ്പ് 2011 സെപ്തംബറിൽ മെസ്സിയും സംഘവും ഇന്ത്യയിലെത്തിയിരുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം കൊൽക്കത്തയിൽ എത്തിയത്. മത്സരത്തിൽ 1-0ത്തിന് അർജന്റീന ജയിച്ചു

കഴിഞ്ഞ വർഷം അർജന്റീന ടീം കേരളം സന്ദർശിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാൻ അവകാശപ്പെട്ടിരുന്നു. കൊച്ചിയിൽ രണ്ട് സൗഹൃദമത്സരങ്ങളിൽ ടീം കളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: