ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനടുത്തുള്ള പ്രധാന ഭണ്ഡാരത്തിൽ തീ പടർന്ന് നോട്ടുകൾ കത്തിച്ച സംഭവത്തിൽ കടുത്ത സുരക്ഷാ വീഴ്ചയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. നാലമ്പലത്തിനകത്ത് സുരക്ഷാവീഴ്ച സംഭവിച്ചതായി ദേവസ്വം അധികൃതർ സമ്മതിക്കുന്നുണ്ട്. ഭണ്ഡാരത്തിലെ മുഴുവൻ പണവും പുറത്തെടുത്ത് സുരക്ഷാ മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതിൽ 20,000 രൂപ ഭാഗികമായി കത്തിയതായി തിട്ടപ്പെടുത്തി. പണം ബാക്കി കണക്കാക്കി വരുകയാണ്. തീ കെടുത്താനായി ഭണ്ഡാരത്തിനകത്തേക്ക് വെള്ളം ഒഴിച്ചതിനാൽ തുക മുഴുവൻ നനഞ്ഞു. നനഞ്ഞതും ഭാഗികമായി കത്തിയതും മുക്കൽ ഭാഗത്തോളം കത്തിനശിച്ചതുമായ നോട്ടുകൾ
സംഭവത്തെപ്പറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടെമ്പിൾ പോലീസിന് പരാതി നൽകി. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണിത്. ഭണ്ഡാരത്തിൽ മൊത്തം എത്ര പണം ഉണ്ടായിരുന്നെന്നും കത്തിനശിച്ചത് എത്രയാണെന്നും സംബന്ധിച്ച വിവരങ്ങൾ രണ്ടു ദിവസം കഴിഞ്ഞാലേ കൃത്യമായി അറിയാനാകൂവെന്ന് ദേവസ്വം ചീഫ് ഫിനാൻഷ്യൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ ബാങ്കുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ തുക എണ്ണിത്തുടങ്ങി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടടച്ച നേരത്തായിരുന്നു ശ്രീകോവിലിനു തെക്കുഭാഗത്തെ വലിയ ഭണ്ഡാരത്തിൽ തീപ്പിടിത്തമുണ്ടായത്.
മഴവെള്ളം വീഴാതിരിക്കാൻ മുകളിലെ ഷട്ടറുകൾ വെൽഡ് ചെയ്ത് ഘടിപ്പിക്കുന്നതിനിടയിൽ തീപ്പൊരി ഭണ്ഡാരത്തിനകത്തേക്ക് വീഴുകയായിരുന്നു. തുടർന്നാണ് തീപിടിച്ചത്. ഇത്രയും പ്രാധാന്യമുള്ള സ്ഥലത്ത് വെൽഡിംഗ് പണികൾ ആരോപിച്ചു.
