ന്യൂഡൽഹി:രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജനതാ മജൂർ കോളനിയിൽ താമസിക്കുന്ന പതിനഞ്ചുകാരിയെയാണ് രണ്ട് സഹോദരന്മാർ ചേർന്ന് പീഡിപ്പിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സാഹിദും (22) സഹോദരൻ സുബൈറും (24) ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഓട്ടോ ഡ്രൈവര്‍മാരാണ്.
ഇരുവർക്കുമെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജോർജ് ടിർക്കി അറിയിച്ചു. അതേസമയം ഡൽഹിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയാണ്.

