ന്യൂഡൽഹി:ജമ്മു കശ്മീരിലെ ന്യൂ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്‌താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു.
പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ നൽകില്ല. പാകിസ്താനിലുള്ള ഇന്ത്യൻ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. പാക് നയതന്ത്രജ്ഞർ ഇന്ത്യ വിടണം. വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടും.
*നടപടികള്‍*
* അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കുന്നത് വരെ 1960 ലെ സിന്ധു നദീജല കരാർ മരവിപ്പിച്ചു.
* വാഗ-അട്ടാരി അതിർത്തി ഉടനടി അടച്ചിടും. കൃത്യമായ രേഖകളോടെ അതിർത്തി വഴി കടന്നവർക്ക് മെയ് ഒന്നിന് മുമ്പ് അതുവഴി മടങ്ങാം.
* സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാക് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. പാകിസ്ഥാൻ പൗരന്മാർക്ക് മുൻപ് നല്‍കിയിട്ടുള്ള SVES വിസകള്‍ റദ്ദാക്കിയതായി കണക്കാക്കും. നിലവില്‍ SVES വിസയില്‍ ഇന്ത്യയിലുള്ള പാക് പൗരന്മാർ 48 മണിക്കൂറിനകം ഇന്ത്യ വിടണം.
* ന്യൂഡല്‍ഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഡിഫൻസ് അറ്റാഷെമാർ ഒരാഴ്ചയ്ക്കകം ഇന്ത്യ വിടണം.
* ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനില്‍ നിന്ന് ഡിഫൻസ് അറ്റാഷെമാരെ പിൻവലിക്കും. ഇരു രാജ്യങ്ങളുടെയും ഹൈക്കമ്മീഷനുകളിലെ ഡിഫൻസ് അറ്റാഷെ തസ്തികകള്‍ റദ്ദാക്കിയതായി കണക്കാക്കും.
* പാക് ഹൈക്കമ്മീഷനിലെ അഞ്ച് സപ്പോർട്ടിങ് സ്റ്റാഫുകളെയും ഇന്ത്യ പുറത്താക്കി
* ഇന്ത്യയും പാകിസ്താനിലെ സപ്പോർട്ടിങ് സ്റ്റാഫുകളെ പിൻവലിക്കും
* ഇരുരാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി വെട്ടിക്കുറച്ചു. നിലവിലിത് 55 ആണ്. മെയ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും.
