ആലപ്പുഴ കോടതി വളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; കേസെടുത്ത് പൊലീസ്

ആലപ്പുഴ : ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതി വളപ്പിലാണ് പരസ്യ സംഘർഷം. ഭാര്യയും, ഭര്‍ത്താവിന്‍റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്.

വിവാഹമോചനത്തിനൊടുവിൽ കുഞ്ഞിനെ ഭർത്താവിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു ഭർത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്. കോടതി വളപ്പിൽ നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കോടതിവളപ്പിൽ ഇരുവരും തമ്മിൽ തല്ലുന്നത് നാലാം തവണയാണ്.

കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങളും കുടുംബവഴക്കുമാണ് കോടതിവളപ്പില്‍ അടിപിടിയില്‍ കലാശിച്ചത്. ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഭര്‍ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയിലേക്ക് എത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: