തിരുവനന്തപുരം: റോഡ് തകർന്നതിനെ പറ്റി വാമനപുരം എംഎൽഎ ഡികെ മുരളിയോട് പരാതി പറഞ്ഞതിന് യുവാവിനെ അറസ്റ്റ് ചെയ്തതായി പരാതി. കോൺഗ്രസ് പ്രവർത്തകനായ കല്ലറ സ്വദേശി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. രാത്രി ഒരുണിയോടെ വീടു വളഞ്ഞ പൊലീസ്, അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. രാവിലെ ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് യോഗം അലങ്കോലമാക്കിയതിനാണ് നടപടിയെടുത്തത് എന്നാണ് എംഎൽഎയുടെ വിശദീകരണം.
