പാലക്കാട് :എറണാകുളം -നിസാമുദ്ദീൻ എക്സ്പ്രസിന്റ രണ്ട് ബോഗികൾക്കിടയിൽ തീ പടർന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. യാത്രക്കാരാണ് തീ കണ്ടത്. ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം തീയണച്ചു. പരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനാൽ നിസാമുദ്ദീൻ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
