പാലക്കാട് കോഴിഫാമിന് തീ പിടിച്ചു; മൂവായിരം കോഴിക്കുഞ്ഞുങ്ങൾ ചത്തു.


പാലക്കാട്: പാലക്കാട് കോഴിഫാമിന് തീപിടിച്ചു. അലനല്ലൂർ എടത്തനാട്ടുകരയിൽ കല്ലായി ഷമീറിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിനാണ് തീപിടിച്ചത്. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

തമിഴ്നാട്ടിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ ഫാമിൽ കൊണ്ടുവന്നിരുന്നു. ഇവയ്‌ക്ക് തീറ്റയും വെള്ളവും നൽകിയ ശേഷം ഫാം ഉടമ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപിടിച്ചത്. കോഴിക്കുഞ്ഞുങ്ങളെ കരച്ചിൽ കേട്ടെത്തിയ ഫാം ഉടമയും പരിസരവാസികളും ചേർന്നാണ് തീയണച്ചത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: